Latest Updates


പുതിയ വീട് , ദാമ്പത്യ സുഖം ആസ്വദിക്കുന്നു എന്ന കുറിപ്പോടെ മാലിയില്‍ നിന്നുള്ള ഫോട്ടോയാണ്  ബോളിവുഡ് താരം കത്രീന കൈഫ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  മാലിദ്വീപിലാണ് ദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നത്. 

മാലിദ്വീപിലെ  നീലകടലിന്റെ പശ്ചാത്തലത്തിലല്‍ മണല്‍പരപ്പും സൂര്യപ്രകാശവും ആസ്വദിക്കുന്ന കത്രീനയാണ് ചിത്രത്തിലുള്ളത്.  മൈ ഹാപ്പി പ്ലേസ് എന്ന ഹാഷ് ടാഗിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷകരമായ വിവാഹജീവിതത്തിലെ മുഹൂര്‍ത്തങ്ങളാണ് കത്രീന പങ്ക് വയ്ക്കുന്നത്. വിവാഹത്തിന് ഒരു മാസം തികയുന്നതിന്റെ ചിത്രവും  ദമ്പതികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കത്രീന കൈഫും വിക്കി കൗശലും ഡിസംബര്‍ 9, സവായ് മധോപൂരിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിവാഹിതരായത്. നേഹ ധൂപിയയും കബീര്‍ ഖാനും ഉള്‍പ്പെടെ 120 അതിഥികള്‍ പങ്കെടുത്തിരുന്നു. അതേസമയം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനമൊന്നും താരത്തിനില്ല. പതിവ് ജീവിതചര്യയുംു പുതിയ സീനിമയുടെ ജോലിയും ഇതൊടൊപ്പം കത്രീന ആരംഭിച്ചിട്ടുണ്ട്. ഈ ടീമിനൊപ്പമുള്ള ചിത്രം  താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

'സര്‍ദാര്‍ ഉദ്ദം' എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് ഇപ്പോഴും വിട്ടുനില്‍ക്കുന്ന കൗശല്‍, 2022-ല്‍ റിലീസിന് തയ്യാറെടുക്കുന്ന 'ഗോവിന്ദ നാം മേര'യിലാണ് അടുത്തതായി അഭിനയിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice