കരാട്ടെ യൂണിഫോമില്‍ കുഞ്ഞുതൈമൂര്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
മാലിദ്വീപിലെ വിശ്രമ അവധിക്ക് ശേഷം കരീന കപൂര്‍ ഖാനും മക്കളായ ജെയും തൈമൂറും തിരിച്ചെത്തി. വാരാന്ത്യ അവധിക്കാലം ആഘോഷിച്ചതിന് ശേഷം ദൈനംദിന ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇവര്‍.
ം അഞ്ച് വയസുകാരനായ തൈമൂര്‍ ഇപ്പോള്‍ കരാട്ടെ പരിശീലനം തുടങ്ങി എന്നതാണ് ഇവരുടെ ആരാധകര്‍ക്കായുള്ള പുതിയ വാര്‍ത്ത. സ്‌കൂള്‍ കഴിഞ്ഞ് കരാട്ടെയുടെ വൈറ്റ് യൂണിഫോം ധരിച്ചെത്തിയ കുഞ്ഞുതൈമൂറിനൊപ്പമുള്ള കരീനയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്. നാനിയുടെ കൈയില്‍ മുറുകെ പിടിച്ചായിരുന്നു തൈമൂര്‍ കാറിനടുത്തേക്ക് നീങ്ങിയത്. അതിനിടയില്‍ പാപ്പപാസികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവന്‍ തയ്യാറായി.
ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് തൈമൂര്‍ പഠിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചതോടെ തൈമൂര്‍ സ്ഥിരമായി സ്‌കൂളിലെത്തുന്നുണ്ട്. ആദ്യ കുറച്ച് ദിവസങ്ങളില്‍ കരീനയും സെയ്ഫും തൈമൂറിനെ സ്‌കൂളില്‍ വിടുകയും ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്. ടോം ഹാങ്ക്‌സ് അഭിനയിച്ച ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി ഭാഷാ അഡാപ്‌റ്റേഷനാണ് ഈ ചിത്രം. കോമഡി ഡ്രാമയുടെ റിലീസ് രണ്ട് തവണ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ അത് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
തൈമൂര്‍ പുതിയ കരാട്ടെ കുട്ടിയാണെങ്കില്‍ ഷാരൂഖ് ഖാന്റെ മകന്‍ അബ്രാം കുറച്ചുകാലമായി കളരിയിലാണ് പരിശീലനം നടത്തുന്നത് ാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, അബ്രാമിന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റ'ഗ്രാമില്‍ പങ്ക് വയ്ക്കാറുണ്ട്.