Latest Updates

രാമായണത്തെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ കങ്കണ റണൗത്ത് ഇതിഹാസ കഥാപാത്രമായ 'സീതാദേവി'യുടെ വേഷം അവതരിപ്പിക്കും. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദ് ഇന്‍കാര്‍നേഷന്റെ' കഥയും തിരക്കഥയും ഒരുക്കുന്നത് ബാഹുബലിയുടെ രചയിതാവും എസ്.എസ്. രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് ആണ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. പീരിയഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സീതയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരം കങ്കണ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.  

സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര്‍ ആണ്.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സീതയാകാന്‍ നടി കരീന കപൂര്‍ 12 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ഈ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇതോടെ കരീനയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കങ്കണയാണെന്ന് നിര്‍മ്മാതാവ് സലോണി ശര്‍മ്മയും സ്ഥിരീകരിച്ചിരുന്നു. ''ഞങ്ങളുടെ അതുല്യമായ വിഎഫ്എക്‌സ് സൃഷ്ടിയായ 'ദി ഇന്‍കാര്‍നേഷന്‍ സീത'യില്‍ ഒരു സ്ത്രീ എന്ന നിലയില്‍ കങ്കണ റണൗത്തിനെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല. കങ്കണ, നിര്‍ഭയരും ധൈര്യവതികളുമായ ഇന്ത്യന്‍ സ്ത്രീകളുടെ ആത്മാവിനെയും സത്തയെയും പ്രതീകപ്പെടുത്തുന്നു. എല്ലാ അര്‍ത്ഥത്തിലും തുല്യത ആഘോഷിക്കാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങേണ്ട സമയമാണിത്,''സലോണി ശര്‍മ്മ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice