കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. ട്വിറ്ററിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് ചെയ്തതിനാണ് നടപടി. മുപ്പത് ലക്ഷത്തോളം ഫോളോവേഴ്സ് ആണ് കങ്കണയ്ക്ക് ട്വിറ്ററില്‍ ഉള്ളത്. പശ്ചിമബംഗാള്‍ നിയമസഭാ ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു. ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം വേണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. അതേസമയം ബോളിവുഡില്‍ കങ്കണ ഒരാള്‍ മാത്രമാണ് നിര്‍ഭയമായി അഭിപ്രായം പറയാന്‍ ധൈര്യം കാട്ടുന്നതെന്ന അഭിപ്രായമാണ് ട്വിറ്ററില്‍ ഉയരുന്നത്. ഇതാദ്യമായണ് സോഷ്യല്‍മീഡിയ നിയമം ലംഘിച്ചതിന്റെ പേരില്‍ കങ്കണ നടപടി നേരിടുന്നത്.