Latest Updates

വിക്രം സിനിമ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരവെ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനമായി നൽകി നായകനും നിർമാതാവുമായി കമൽഹാസൻ. പ്രമുഖ ബ്രാൻഡായ ലെക്സസിന്റെ പ്രീമിയം മോഡൽ കാറാണ് കമൽ ലോകേഷിന് സമ്മാനിച്ചത്.  ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എന്നാൽ ഏതു മോഡൽ കാറാണ് സമ്മാനിച്ചതെന്ന് വ്യക്തമല്ല. ലെക്സസ് കാറുകളോടുള്ള ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്നു ഒരാൾക്ക് സമ്മാനമായി നൽകുന്നത്.  ജൂൺ 3–ന് റിലീസായ വിക്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.

കൈതി എന്ന തന്റെ ചിത്രത്തിന്റെ അടുത്ത ഭാഗമായിട്ടാണ് ലോകേഷ് വിക്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരം സൂര്യ ഗസ്റ്റ് റോളിൽ ചിത്രത്തിലെത്തുന്നുണ്ട്. അടുത്ത ഭാഗത്തിൽ തനിക്കൊപ്പം മുഴുനീള വില്ലൻ വേഷത്തിൽ സൂര്യ ഉണ്ടാകുമെന്ന് കമൽ ഹാസനും ഉറപ്പിച്ചു പറയുന്നുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice