Latest Updates

അപ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം മിഷന്‍ സി റിലീസിനായി കാത്തുനില്‍ക്കുകയാണ്. ഒടിടി റിലീസ് ആയിട്ടാകും ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയില്‍ ഉണ്ടായ ഒരു അപകടത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഒരു രംഗം ചിത്രീകരിക്കുന്നതിന് ഇടയില്‍ നടന്‍ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും ചെയ്തു. നടന് പരിക്കുകള്‍ പറ്റുകയും ചെയ്തിരുന്നു എന്ന് വിനോദ് പറയുന്നു. അപകട രംഗത്തിന്റെ വീഡിയോയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

മിഷന്‍ സിയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തില്‍ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകില്‍ നിന്നും വലിച്ചു വിടേണ്ട ആ സീക്വന്‍സ്, പുറകിലേക്ക് വലിക്കുമ്പോള്‍ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകില്‍ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കില്‍ അന്ന് സംഭവിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാല്‍മുട്ടിന് കുറച്ചു പരിക്കുകള്‍ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷന്‍ സി യുടെ സെന്‍സര്‍ അടുത്ത ദിവസം ചാര്‍ട്ട് ചെയ്തിരിക്കുന്നു. സെന്‍സര്‍ കഴിഞ്ഞാല്‍ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയേറ്റര്‍ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ടെന്നും വിനോദ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

blob:https://www.facebook.com/64e88dce-fee6-4148-900e-413ee8c838af

Get Newsletter

Advertisement

PREVIOUS Choice