'കശ്മീര്‍ ഫയല്‍സി' നെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചം: കെ സുരേന്ദ്രന്
: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാന്നെന്ന സംശയം ഉണ്ട്. രാജ്യവിരുദ്ധ ഭീകരവാദികൾക്ക് വേണ്ടി കാശ്മീരിൽ വേട്ടയാടലിന് ഇരയായ പണ്ഡിറ്റുകളെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ കേരളത്തിൽ തിയേറ്റർ ലഭിക്കുന്നില്ല. തിയേറ്റർ ഉടമകളെ ചിലർ ഭീഷണിപ്പെടുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സർക്കാർ കാശ്മീർ ഫയലിന് വിനോദനികുതി ഇളവ് നൽകണം. ദേശാഭിമാനബോധമുള്ള യുവാക്കൾ ഈ സിനിമ കാണാൻ തിയ്യേറ്ററിലെത്തണമെന്നും കോഴിക്കോട് സമ്പൂർണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടര്‍ന്ന് പലായനം ചെയ്യുന്ന കശ്മീര്‍ ഹിന്ദുക്കളുടെ പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവേക് അഗ്നിഹോത്രിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.