രണ്ട് പതിറ്റാണ്ടിന് ശേഷം ജെന്നിഫറും അഫ്ലക്കും വിവാഹത്തിലേക്ക്
ജെന്നിഫര്‍ ലോപ്പസിന്റെയും ബെന്‍ അഫ്‌ലെക്കിന്റെയും ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുന്നു
ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ച കാര്യമാണ് ഇപ്പോള്‍ താരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും വീണ്ടും വിവാഹനിശ്ചയം നടത്തി.താനും 49 കാരനായ ബെന്‍ അഫ്‌ലെക്കും വിവാഹനിശ്ചയം കഴിഞ്ഞതായി 52 കാരിയായ ജെന്നിഫര്‍ ലോപ്പസ് സ്ഥിരീകരിച്ചു.
ഏപ്രില്‍ 8 ന് ഫാന്‍ ന്യൂസ് ലെറ്ററായ On The JLO.com വാര്‍ത്താക്കുറിപ്പിലൂടെ നടി വാര്‍ത്ത സ്ഥിരീകരിച്ചു. ട്വിറ്ററില്‍ തന്റെ ആരാധകര്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തില്‍ തന്റെ പച്ച ഡയമണ്ട് വിവാഹനിശ്ചയ മോതിരം നിറഞ്ഞ കണ്ണുകളോടെയാണ് ജെന്നിഫര്‍ പ്രദര്‍ശിപ്പിച്ചത്. വളരെ ആവേശകരവും സവിശേഷവുമായ ഒരു കഥ പങ്കിടാനുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു നടി വാര്‍ത്ത സ്ഥിരീകരിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഒരു ഡയമണ്ട് റിംഗ് ഇമോജിയും അവര്‍ ചേര്‍ത്തിട്ടുണ്ട്. .
ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും ഗിഗ്ലിയിലാണ് ഒരുമിച്ച് അഭിനയിച്ചത്. 2002-ല്‍ ഇവര്‍ വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം പിരിഞ്ഞ് വേറെ വിവാഹം കഴിച്ചു. കഴിഞ്ഞ വര്‍ഷം അവര്‍ തങ്ങളുടെ പങ്കാളികളുമായി പിരിഞ്ഞു. JLo മുമ്പ് അലക്സ് റോഡ്രിഗസുമായി ഡേറ്റിംഗ് നടത്തിയിരുന്നു, അതേസമയം ബെന്‍ അഫ്ലെക്ക് നടി അന ഡി അര്‍മസിനൊപ്പമായിരുന്നു.
ജെന്നിഫര്‍ ലോപ്പസിന്റെയും ബെന്‍ അഫ്‌ലെക്കിന്റെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം മൊണ്ടാനയില്‍ ഒരു അവധിക്കാലത്ത് അവരെ കണ്ടതോടെയാണ്. JLo യുടെ മിയാമി ബീച്ച് ഹൗസിലും ദമ്പതികളെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. വര്‍ക്ക്ഔട്ട് സെഷനുകള്‍ക്കിടയില്‍ ദമ്പതികള്‍ ചുംബിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളായിരുന്നു അവ. കഴിഞ്ഞ വര്‍ഷം JLo യുടെ ജന്മദിനത്തിലാണ് അവര്‍ തങ്ങളുടെ ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കിയത്.