ജീവിതം മികച്ചതാക്കാം.. ആമിര്‍ഖാന്റെ മകള്‍ സാമൂഹികസേവനത്തിലേക്ക്
ജീവിതം മികച്ചതാക്കൂ എന്ന സന്ദേശവുമായി അമീര്‍ഖാന്റെ മകള്‍ ഇറ ഖാന് സാമൂഹികസേവനരംഗത്തേക്ക്. 24 കാരിയായ ഇറ ഇന്‍സ്റ്റഗ്രാം വഴിയാണ് തന്റെ പുതിയ വഴിയെക്കുറിച്ച് വെളിപ്പെടുത്തിയത്. അസാധാരണമായ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുക എന്നതാണ് തന്റെ പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്നും ഇറ പറയുന്നു.
അഗത്സു ഫൗണ്ടേഷന് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയെക്കുറിച്ച് ഇറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. എന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ ജീവിതവും ഏത് വിധേനയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഗത്സു ഫൗണ്ടേഷന് തുടങ്ങിയതെന്നാണ് ഇറ പറയുന്നത്.