രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങൾ .ആറു വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു. 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്.രാഹുൽ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകൻ .
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് , ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട,ചവിട്ട്,സണ്ണി,എന്നിവർ,നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
തമ്പ് ,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത ,പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ,ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്
മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 2022 മാർച്ച് 13 ന് അവസാനിക്കും.
മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കുള്ള രജിസ്ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .മതിയായ രേഖകളോടെ വേണം പാസിനായി അപേക്ഷിക്കേണ്ടത്.
(രേഖകൾ :അപേക്ഷകന്റെ ഫോട്ടോ,ഇ മെയിൽ വിലാസം,മൊബൈൽ നമ്പർ ,സ്ഥാപനത്തിന്റെ ഐ ഡി കാർഡ്)
ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .രജിസ്ട്രേഷന് ശേഷം ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ.
https://registration.iffk.in/എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി ഉപയോഗിച്ച് ഇത്തവണയും രജിസ്റ്റർ ചെയ്യാം.
നിലവിൽ ലോഗിൻ ഐ ഡി ഇല്ലാത്തവർ ഇ-മെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്ത് മീഡിയ ഓപ്‌ഷനിൽ അപേക്ഷിക്കണം.
ഡ്യൂട്ടി പാസിനായി രജിസ്റ്റർ ചെയ്യുന്നവർ ഫീസ് നല്കുന്നതുവരെയുള്ള ഭാഗമാണ് പൂരിപ്പിക്കേണ്ടത്.അതിനു ശേഷം ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.പ്രൊഫൈൽ എഡിറ്റ് ചെയ്ത് സ്ഥാപന വിലാസം മാറ്റുകയാണെങ്കിൽ വിലാസം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ -7907565569,9544917693 .സാങ്കേതികമായ സംശയങ്ങൾക്കുള്ള ഹെൽപ്പ് ലൈൻ നമ്പർ-8304881172.