Latest Updates

മലയാളത്തിലെ മുഖ്യധാരാ സിനിമക്ക്  രാഷ്ട്രീയ അടിത്തറയിട്ട തിരക്കഥാകൃത്തായ ടി. ദാമോദരൻ (1935  ഒക്ടോബർ 15- 2012 -  മാർച്ച് 28 ) വിട പറഞ്ഞിട്ട് 10 വർഷം തികയുന്നു. മാർച്ച് 27 ന് ടി.ദാമോദരൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ  കോഴിക്കോട്ട് ഓർമ്മദിനച്ചടങ്ങ് സംഘടിപ്പിക്കുന്നു. മികച്ച സ്പോട്സ്മാനും റഫ്രിയും റണ്ണിങ്ങ് കമൻ്റേറ്ററും സ്പോട്സ് ലേഖകനുമായിരുന്ന ടി.ദാമോദരൻ കോഴിക്കോടൻ നാടകവേദിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. 

നിഴൽ, നോ വേക്കൻസി , പീരങ്കി , രോഗികൾ , അങ്കപ്പണം, യുഗസന്ധി , ആര്യൻ അനാര്യൻ , ഉടഞ്ഞ വിഗ്രഹങൾ എന്നിവയാണ് പ്രധാന  നാടകങ്ങൾ . 1965 ൽ പി. ഭാസ്കരൻ മാഷിൻ്റെ ശ്യാമളച്ചേച്ചിയിലൂടെ നടനായാണ് സിനിമയിൽ പ്രവേശിച്ചു . തുടർന്ന് നടനായും സംഘാടകനായും എ.വിൻസൻ്റ് മാഷിൻ്റെ മുറപ്പെണ്ണ് (1965) , ഗന്ധർവ്വക്ഷേത്രം  (1967) , പി.എൻ. മേനോൻ്റെ ഓളവും തീരവും (1967) , ആസാദിൻ്റെ പാതിരാവും പകൽ വെളിച്ചവും (1974) , ഹരിഹരൻ്റെ സംഗമം (1977) എന്നീ സിനിമകളുടെ ഭാഗമായി

. 1967 ൽ ദേശപോഷിണിക്ക് വേണ്ടി എഴുതി സംവിധാനം ചെയ്ത നിഴൽ എന്ന നാടകം കണ്ട അനശ്വര നടൻ സത്യൻ മാഷാണ് അത് സിനിമയാക്കാൻ മദിരാശിക്ക് കൊണ്ടുപോയത്. ആ സിനിമ നടന്നില്ലെങ്കിലും 1975 ഹരിഹരൻ സംവിധാനം ചെയ്ത ലൗ മാരേജിലൂടെ സിനിമാ എഴുത്തിലേക്ക് പ്രവേശിച്ചു. ഹരിഹരനൊപ്പം 1976 ൽ അമ്മിണി അമ്മാവനിലും രചനാ പങ്കാളിയായി .

ഐ.വി .ശശി - ടി.ദാമോദരൻ കൂട്ടുകെട്ട്  എൺപതുകളിൽ  വിജയചരിത്രമെഴുതിയ   അഹിംസ , അങ്ങാടി, ഈനാട് , ഇന്നല്ലെങ്കിൽ നാളെ , വാർത്ത , ആവനാഴി, ഇൻസ്പെക്ടർ ബൽ‌റാം, 1921, അടിമകൾ ഉടമകൾ തുടങ്ങി നാല്പതോളം സിനികൾക്ക് ജന്മം നൽകിയിട്ടുണ്ട് . മണിരത്നം മലയാളത്തിൽ  സംവിധാനം ചെയ്ത ഏകസിനിമയായ ഉണരൂ (1984) ടി.ദാമോദരൻ്റെ രചനയാണ് . പ്രിയദർശനൊപ്പം  ആര്യൻ, അദ്വൈതം , അഭിമന്യു, കാലാപാനി , മേഘം  , ഭരതനോടൊപ്പം   സംവിധാനത്തിൽ  കാറ്റത്തെ കിളിക്കൂട് , ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ സിനിമകളും രചിച്ചു. 

71 സിനിമകൾ  എഴുതി .ജോഷി ,  ജി.എസ്. വിജയൻ , അനിൽ ,  പോൾബാബു , ഹരിദാസ് , ജോമോൻ , വിജി തമ്പി , ടി.എസ്. സുരേഷ് ബാബു , ഷാജി കൈലാസ് , എം. വിനു എന്നിവരാണ്  മറ്റു സംവിധായകർ .

Get Newsletter

Advertisement

PREVIOUS Choice