Latest Updates

സീരിയല്‍ അടക്കം ടെലിവിഷന്‍ പരിപാടികളില്‍ ആലിംഗനം പാടില്ലെന്ന് നിര്‍ദേശം. ടിവി ചാനലുകളുടെ അടക്കം ഉള്ളടക്കം പരിശോധിക്കുന്ന പാകിസ്ഥാനിലെ സര്‍ക്കാര്‍ സംവിധാനമായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി (PEMRA) യാണ് ഇത്തരം ഒരു നിര്‍ദേശം ചാനലുകള്‍ക്ക് നല്‍കിയത്.

പുതിയ സെന്‍സര്‍ഷിപ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.    ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സഭ്യമല്ലാത്ത വസ്ത്രധാരണം കിടപ്പറ രംഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിരോധനമുണ്ട്. ഇത്തരം രംഗങ്ങള്‍ പാക് സമൂഹത്തിന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്നതും ഇസ്ലാമിക ജീവിത രീതികള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

'പരാതികള്‍ മാത്രമല്ല,  പാക് സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തരം രംഗങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല കാണിക്കുന്നതെന്ന അഭിപ്രായക്കാരാണ്. ആലിംഗനങ്ങളും, മോശമായ വസ്ത്രങ്ങളും, ചുംബന കിടപ്പറ രംഗങ്ങളും വളരെ ഗ്ലാമറായി ചിത്രീകരിക്കുന്നത് ഇസ്ലാമിക പഠനത്തിനും, പാകിസ്ഥാന്‍ സമൂഹത്തിന്റെ സംസ്‌കാരത്തിനും എതിരാണ്' എന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി വിശദീകരിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice