'ആ നല്ല പ്രകാശത്തില്‍ വിശ്വസിക്കൂ. ലവ് യൂ മാന്‍' ആര്യന് ഖാനെ പിന്തുണച്ച് ഹൃതിക് റോഷന്‍
മയക്കുമരുന്നു കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ അറസ്റ്റിലായ സംഭവത്തില്‍ പിന്തുണയുമായി നടന്‍ ഹൃതിക് റോഷന്‍. ആര്യന്‍ ഖാന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ എത്തിയ തുറന്ന കത്തിലാണ് താരം ആര്യനെ തുണച്ചത്. ജീവിതം ഒരു വിചിത്രമായ യാത്രയാണ്. ഇതില്‍ പല ബുദ്ധിമുട്ടുകളുണ്ടാകാം. പക്ഷേ, ദൈവമുണ്ട്. കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകള്‍ മാത്രമാണ് നല്‍കുക. ഇവിടെ പ്രശ്നങ്ങള്‍ക്കിടയില്‍ നല്ല കുറെ കാര്യങ്ങള്‍ നഷ്ട്ടപ്പെട്ടേക്കും. അനുഭവങ്ങളില്‍ നിന്നുമാണ് അനാവശ്യകാര്യങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത്. നീ കുട്ടി ആയിരുന്നപ്പോഴും, വലുതായപ്പോഴും എനിക്കറിയാം. നല്ല സൂര്യപ്രകാശം അനുഭവിക്കണമെങ്കില്‍ ഇരുളകങ്ങളിലൂടെ കടന്നുപോകണം. അതുകൊണ്ട് ആ നല്ല പ്രകാശത്തില്‍ വിശ്വസിക്കൂ. ലവ് യൂ മാന്‍.- നീണ്ട കത്തില്‍ ഹൃതിക് കുറിച്ചു.
ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ആര്യനെ തുണച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, സുനില്‍ ഷെട്ടി, സൂസെയ്ന്‍ ഖാന്‍ എന്നിവരും ആര്യന് അനുകൂലമായി പ്രതികരിച്ചു. ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്.