Latest Updates

ഹൃദയത്തിന്റെ ഒടിടി അവകാശങ്ങള്‍ ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി. ഫെബ്രുവരി 18 നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഹൃദയത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. പ്രണവിനൊപ്പം  കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും നായികമാരായെത്തിയ ചിത്രമാണ് ഹൃദയം.

 വിനീത് ശ്രീനിവാസന്‍ തന്നെയാണ്  തിരക്കഥയെഴുതിയത്. ഈ ചിത്രത്തില്‍  പതിനഞ്ചു പാട്ടുകളാണുള്ളത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice