Latest Updates

പെൺമക്കളായ റെനിയ്ക്കും അലിസയ്ക്കുമൊപ്പം മാലിദ്വീപിലെ സ്നോർക്കലിംഗ് അനുഭവത്തിൽ നിന്നുള്ള ഒരു വീഡിയോ പങ്കിട്ട് സുസ്മിത സെൻ.

സ്റ്റിംഗ് റേയുടെയും മറ്റ് മത്സ്യങ്ങളുടെയും കൂട്ടത്തിൽ മൂവരും നീന്തുന്നത് വീഡിയോയിൽ കാണാം. മാലിദ്വീപ് അവധിക്കാലവിനോദത്തിൽ  പിതാവ് സുബീർ സെന്നും തങ്ങളോടൊപ്പമുണ്ടായിരുന്നെന്നും താരം പരാമർശിച്ചു.

ഈ മഹനീയ ജീവികൾ വളരെ വാത്സല്യവും സ്വീകാര്യതയും ഉള്ളവയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും ഞാൻ എന്റെ പെൺമക്കളോടൊപ്പം മാലിദ്വീപിലേക്ക് പോകും, സ്നോർക്കലും സ്കൂബ ഡൈവും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സമാധാനവും സൗഖ്യവും!!" സ്‌നോർക്കലിംഗ് സെഷനിൽ നിന്നുള്ള വീഡിയോ പങ്കിട്ടുകൊണ്ട് സുസ്മിത സെൻ എഴുതി

തങ്ങളോടൊപ്പം അച്ഛൻ @sensubir  കൂടിയത് ഇത്തവണത്തെ യാത്ര കൂടുതൽ  സ്പെഷ്യൽ ആക്കിയെന്നും താരം പറയുന്നു. റീഫ് സ്രാവുകൾ തങ്ങളുടെ ക്യാമറകൾക്ക് ആത്മവിശ്വാസത്തോടെ പോസ് ചെയ്തെന്നും അവർ കുറിച്ചിട്ടുണ്ട്.

https://www.instagram.com/p/Cg69Fi4jlKX/?utm_source=ig_embed&utm_campaign=embed_video_watch_again

Get Newsletter

Advertisement

PREVIOUS Choice