'ഒറ്റ ക്ലിക്കില്‍ സിനിമയുടെ ചരിത്രം' സന്തോഷത്തിന്റെ ഒരു പൂര്‍ണസെല്‍ഫി
ചലച്ചിത്ര നിര്‍മ്മാതാവ് സൂരജ് ബര്‍ജതയയുടെ ചിത്രത്തില്‍ അപൂര്‍വ്വതാരസംഗമം. മുതിര്‍ന്ന താരങ്ങളായ അനുപം ഖേര്‍, അമിതാഭ് ബച്ചന്‍, ബൊമന്‍ ഇറാനി, നീന ഗുപ്ത, സരിക എന്നിവരാണ് സൂരജ് ബര്‍ജതയയുടെ 'ഉഞ്ചായി'യിലെ അഭിനേതാക്കള്‍. ഇവര്‍ ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ എടുത്ത സെല്‍ഫി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'ദി കശ്മീര്‍ ഫയല്‍സ്' നടന്‍ അനുപംഖേറാണ് ്ഈ സ്‌നാപ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ടിരിക്കുന്നത്. ഓള്‍ഡ് ഡല്‍ഹിയിലെ ദാരിയ ഗുഞ്ച് എന്ന് ജിയോടാഗ് ചെയ്തിട്ടിരിക്കുന്ന പോസ്റ്റിന് താഴെയായി 'സന്തോഷനിമിഷങ്ങളുടെ ഒരു പൂര്‍ണസെല്‍ഫി എടുക്കുന്നതുപോലെ നിങ്ങളുടെ ദിവസവും നല്ലതായിരിക്കട്ടെ' എന്ന് കുറിച്ചിട്ടുണ്ട് അനുപംഖേര്‍.
#Uunchai #Happiness @amitabhbachchan @boman_irani @neena_gupta #Sarika @uunchaithemovie എന്നിങ്ങനെ ടാഗ് ചെയ്യാനും താരം മറന്നിട്ടില്ല.
ചിത്രത്തില്‍ അനുപമും അമിതാഭ് ബച്ചനും കാറിന്റെ മുന്‍വശത്ത് ഇരിക്കുന്നതായി കാണാം. വാഹനത്തിന്റെ പിന്‍സീറ്റില്‍ ബൊമന്റെയും സരികയുടെയും ഇടയിലാണ് നീന. മനോഹരമായ ഈ ക്ലിക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
'ഈ ഒരു ചിത്രത്തിലെ സിനിമയുടെ ചരിത്രം ശ്രദ്ധേയമാണ്.' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു, 'ഇത് ഇതിഹാസമാണ്'.
മൂന്നാമതൊരാള്‍ കമന്റ് ചെയ്തു, 'നിരവധി ഇതിഹാസങ്ങള്‍ ഒരു ഫോട്ടോയില്‍ '. നടി പരിനീതി ചോപ്ര പോലും രണ്ട് ഹൃദയ ഇമോജികള്‍ക്കൊപ്പം 'എല്ലാവരെയും മിസ് ചെയ്യുന്നു! ഉടന്‍ മടങ്ങിവരൂ' എന്ന് എഴുതിയിട്ടുണ്ട്.
അതിനിടെ, അമിതാഭ് തന്റെ ബ്ലോഗില്‍ ടീം ഷൂട്ടിംഗ് നടക്കുന്ന ദര്യഗഞ്ചിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
'ജോലി കഴിഞ്ഞുള്ള മടക്കം. ദര്യഗഞ്ചിലെ തെരുവുകള്‍, സിനിമയുടെ പ്രമേയത്തിന് സാക്ഷ്യം വഹിക്കുന്ന ആധികാരിക പ്രദേശങ്ങള്‍.. വൃത്തിയുള്ള ചുറ്റുപാടുകള്‍, കുറ്റിക്കാടുകളും ചെടികളും,ട്രാഫിക് സിഗ്‌നലുകള്‍ ശ്രദ്ധിക്കുകയും സീബ്രാ ലൈനുകള്‍ക്ക് പിന്നില്‍ മാന്യമായി നിലകൊള്ളുകയും ചെയ്യുന്ന രാജ്യം.