ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗോള്‍ഡുമായി അല്‍ഫോന്‍സ് പുത്രന്; ടീസര്‍
പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'ഗോൾഡിന്റെ' ടീസർ പുറത്തുവിട്ടു. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയൻതാര എത്തുന്നത്. ലാലു അലക്സ്, ചെമ്പൻ വിനോദ്,
വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അൽഫോൻസ് മുൻപ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 'ഗോൾഡ്' കൂടാതെ അൽഫോൻസ് ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'പാട്ട്' എന്ന ചിത്രവും അണിയറയിലാണ്.