അമ്മയിൽ രണ്ട് നീതിയോ...മോഹൻലാലിന് ഗണേഷ് കുമാറിന്ർറെ കത്ത്
ദിലീപിനും വിജയ് ബാബുവിനും താരസംഘടനയായ അമ്മയിൽ രണ്ട് നീതിയാണെന്നും ഇതെന്തുകൊണ്ടാണെന്ന് അമ്മ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മോഹൻലാലിന് കെബി ഗണേഷ് കുമാറിന്ർറെ കത്ത്. കുറ്റാരോപിതനായ വിജയ് ബാബു യോഗത്തിൽ പങ്കെടുത്ത സംഭവം, ഇടവേള ബാബുവിന്റെ 'ക്ലബ്' പരാമർശം, തുടർന്നുണ്ടായ വിവാദം, 'അമ്മ'യിൽ വർധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്.
ജഗതി ശ്രീകുമാറിനെ അപമാനിക്കാൻ ഇടവേള ബാബു ശ്രമിച്ചതെന്തിനാണ്, ബിനീഷ് കോടിയേരിയുടേത് സാമ്പത്തിക കുറ്റകൃത്യമാണ്. അത് പീഡനക്കേസുമായി താരതമ്യം ചെയ്യേണ്ടതില്ല തുടങ്ങിയ കാര്യങ്ങളാണ് ഗണേഷ് ഉന്നയിക്കുന്നത്. അതുപോലെ തന്നെ വിജയ് ബാബുവിന്ർറെ വരവ് അമ്മയുടെ യു ട്യബ് ചാനലിലിട്ടതും ഗണേഷ് ചോദ്യം ചെയ്യുന്നു.
താൻ മുൻപ് അയച്ചിരുന്ന കത്തുകൾക്കൊന്നും തന്നെ മറുപടി ലഭിച്ചിരുന്നില്ല എന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് വ്യക്തമാക്കുന്നു.
അമ്മ'യിലെ പ്രശ്നങ്ങൾ പലരും തുറന്നുപറയാൻ മടിക്കുന്നത്, സിനിമയിലെ അവസരങ്ങളും കൈനീട്ടവും ഉൾപ്പെടെയുള്ള വ്യക്തിഗതാനുകൂല്യങ്ങൾ നഷ്ടമാകുമെന്ന് കരുതി അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാൻ തയ്യാർ ആണ് എന്നും തനിക്ക് ഭയമില്ലെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നുണ്ട്.