Latest Updates

 

മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ആദ്യമായി സിനിമകള്‍ ഇനി ഫസ്റ്റ്‌ഷോസിലൂടെ സൗജന്യമായി കാണാം. പ്ലേസ്റ്റോറില്‍ കയറി ഫസ്റ്റ്‌ഷോസ് ഡൗണ്‍ലോഡ് ചെയ്ത് ലോഗിന്‍ ചെയ്ത് പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോസ് പ്രീമിയം പാക്കേജ് സെലക്ട് ചെയ്തിട്ട് ലഭിക്കുന്ന കോഡ് കൊടുത്തു കഴിഞ്ഞാല്‍ സിനിമ സൗജന്യമായി കാണാം. ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്‌സ്ബുക്ക് പേജിലും, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസാണ്. ഇതിനു പുറമെ പേരന്റിംഗ് കണ്‍ട്രോളും പ്രേക്ഷകര്‍ക്കായി ഫസ്റ്റ്‌ഷോസ് ഒരുക്കിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഫസ്റ്റ്‌ഷോസിലെ കണ്ടന്റുകള്‍ കാണുന്നതിനോടൊപ്പം തന്നെ പേരന്റിംഗ് കണ്‍ട്രോള്‍ പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടുത്താന്‍ ഫസ്റ്റ്‌ഷോസ് സൗകര്യമൊരുക്കിയിട്ടുണ്ട്. തങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമകളും കലാവിരുന്നുകളും ആസ്വദിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഫസ്റ്റ്‌ഷോസിലുണ്ട്.

പ്രേക്ഷകര്‍ക്ക് എത്രയും ലളിതമായി തങ്ങളുടെ മനസിനിണങ്ങിയ പ്രോഗ്രാമുകളും പ്രിയപ്പെട്ട സിനിമകളും കാണാന്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഫസ്റ്റ്‌ഷോസാണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കിയത്. ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറുകണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി ഫസ്റ്റ്‌ഷോസ് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്

 

Get Newsletter

Advertisement

PREVIOUS Choice