Latest Updates

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹതിരായി. നാല് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗിനൊടുവിലാണ്  ഇരുവരും 'മിസ്റ്ററും മിസ്സിസുമായത്. ഇവരുടെ വിവാഹച്ചടങ്ങിന്റെ ആദ്യ ഫോട്ടോകള്‍  പുറത്തുവന്നിരിക്കുന്നു. 

മുംബൈയിലെ ഖണ്ടാല ഏരിയയിലെ ഒരു ഫാംഹൗസിലെ മനോഹരമായി അലങ്കരിച്ച മണ്ഡപത്തിലായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍. ഹൃത്വിക് റോഷന്‍, റിയ ചക്രവര്‍ത്തി, അനുഷ ദണ്ഡേക്കര്‍, തുടങ്ങിയവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. വിവാഹ പ്രതിജ്ഞകള്‍ കൈമാറിയ ശേഷം, നവദമ്പതികള്‍  അതിഥികളോടൊപ്പം ദില്‍ ചാഹ്താ ഹേ എന്ന ഗാനം ആലപിച്ച് ചുവട് വച്ചു.  ശങ്കര്‍ മഹാദേവന്റെ തത്സമയ സംഗീതം ചടങ്ങിന്റെ ആസ്വാദ്യത ഇരട്ടിയാക്കി.

അതേസമയം വിവാഹം വളരെ ലളിതമാക്കണമെന്നായിരുന്നു ഫര്‍ഹാന്റെയും ഷിബാനിയുടെയും ആഗ്രഹം.വിവാഹത്തിന്  സരളനിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇവര്‍ അതിഥികളോട് ആവശ്യപ്പെട്ടിരുന്നു. 

Get Newsletter

Advertisement

PREVIOUS Choice