Latest Updates

മലയാള സിനിമയില്‍ വേറിട്ടൊരു അഭിനയം കാഴ്ചവെക്കുന്ന യുവനടനാണ് ഫഹദ് ഫാസില്‍. താരത്തിന്റെ പഴയൊരു അഭിമുഖമാണിപ്പോള്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി പലപ്പോഴും നിലകൊള്ളാറുണ്ട്, ഫെമിനിസ്റ്റ് ആണോ എന്ന അവതാരകയുടെ ചോദ്യത്തിന് എനിക്ക് സ്ത്രീകളെ ഭയങ്കര ഇഷ്ട്ടമാണ്, ആണുങ്ങള്‍ക്കൊപ്പമിരിക്കുന്നതിലും സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്നതാണ് എനിക്കിഷ്ട്ടം 'എന്നായിരുന്നു ഫഹദിന്റെ രസികന്‍ മറുപടി.   

അതേസമയം തന്റെ പിതാവ് ഫാസിലിനൊപ്പം ജോലിചെയ്തതിനെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്. ''പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു, അച്ഛനൊഴികെ. അച്ഛന്‍ മറ്റ് ആര്‍ട്ടിസ്റ്റുകളോടെല്ലാം വളരെ കൂളാണ്. ചിലപ്പോള്‍ എന്റെ കുഴപ്പായിരിക്കും. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നില്ല അന്ന്. പിന്നെ സിനിമയില്‍ അഭിനയിച്ചപ്പോഴും അഭിനയം അറിയില്ല എന്നോ, അറിയാം എന്നോ എനിക്ക് തോന്നിയിരുന്നില്ല.  

ഒരിക്കല്‍ കൂടി അച്ഛന്റെ സംവിധാനത്തില്‍ ആ സിനിമ ചെയ്യണമെന്നുണ്ട്. രണ്ടാം വരവിനെകുറിച്ചോര്‍ത്ത് ഒരു ടെന്‍ഷനുമില്ലായിരുന്നു.കാരണം, കൈയെത്തും ദൂരത്ത് ഫ്‌ലോപ്പ് ആയത്തിനപ്പുറത്തേക്ക് ഇനി ഒന്നും ഫ്‌ലോപ്പാവാനുണ്ടായിരുന്നില്ല' എന്നും താരം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice