Latest Updates

മലയാളികളുടെ പ്രിയ താരമാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫിന്റെ 'ദൃശ്യം' എന്ന സിനിമയില്‍ മികച്ച വേഷം ചെയ്ത് മലയാളികളുടെ മനസില്‍ എസ്തര്‍ ഇടം നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തര്‍, തന്റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. 58 കിലോഗ്രാം ഭാരമുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ എസ്തര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.   

''58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുമോ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാള്‍ കൂടുതല്‍? അവര്‍ ഈ ഗൗണ്‍ റൂമിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഞാന്‍ വായ തുറന്നു പോയി. ശരിക്കും ആദ്യ കാഴ്ചയില്‍തന്നെ ഞാന്‍ അമ്പരന്നു. ഈ ഗൗണ്‍ തയ്യാറാക്കാന്‍ 30 ദിവസങ്ങള്‍ വേണ്ടി വന്നു. ഒരുപാട് പാഷനും സ്നേഹവും ഇതിന്റെ നിര്‍മാണത്തിലുണ്ടെന്ന് എനിക്കുറപ്പാണ്. മനേഷ്, രമ്യ..ഇത് മഹത്തായ വര്‍ക്ക് ആണ്''- എസ്തര്‍ കുറിച്ചു.   

ഡമന്‍സ് ഡിസൈന്‍സ് ആണ് മനോഹരമായ ഈ ഗൗണ്‍ ഒരുക്കിയത്. ജോ അടൂര്‍ മേക്കപ്പും അരുണ്‍ ദേവ് സ്റ്റൈലിങ്ങും ചെയ്തു. എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  

https://www.instagram.com/p/CSUD2eApdJ2/?utm_source=ig_embed&ig_rid=4ace52fc-f4fd-45f1-a363-2ec843b7a154  

https://www.instagram.com/p/CSUGGPZJktJ/?utm_source=ig_embed&ig_rid=1d2aec54-558b-42d8-8e51-9cbe58d3d523

Get Newsletter

Advertisement

PREVIOUS Choice