ഒരു ഡോസെങ്കിലും എടുത്തിട്ടുണ്ടോ തീയേറ്ററില്‍ സിനിമ കാണാം
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ രണ്ട് ഡോസ് വാക്‌സിനും എടിത്തവര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളു. എന്നാല്‍ കുട്ടികള്‍ക്കൊപ്പം തീയേറ്ററിലെത്തുന്നവര്‍ക്ക് ഈ നിയമം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നായിരുന്നു. പതിനെട്ട് വയസ് കഴിഞ്ഞവരില്‍ പലര്‍ക്കും ഇപ്പോഴും സെക്കന്‍ ഡോസ് കിട്ടിയിട്ടില്ല മലയാളം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത് ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് സ്റ്റാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും എത്തി. അതേസമയം മരായ്ക്കാര്‍ തീയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.