ഈശോയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് മുതുകാട് തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണം
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള വിവാദം തുടരുകയാണ്. അതേസമയം ഈശോയ്ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വ്യക്തമാക്കി. തന്റെ ചിത്രത്തിനൊപ്പം ആരോ പടച്ചുവിട്ട വാക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഈ അഭിപ്രായവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേഃദപൂര്‍വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്.'-ഗോപിനാഥ് മുതുകാട് പറഞ്ഞു.
ജയസൂര്യ ചിത്രമായ ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെടുത്തിയാണ് ഗോപിനാഥ് മുതുകാടിന്റെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ഗോപിനാഥിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള സന്ദേശത്തില്‍ കുറിച്ചിരുന്നത്.