Latest Updates

മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്‍ക്കുകയും വ്യത്യസ്തമായ ശൈലികള്‍ കൊണ്ട് സ്വന്തം സിംഹാസനം ഭദ്രമാക്കുകയും ചെയ്യുന്ന മഹാനടന്‍മാര്‍. മോഹന്‍ലാലും മമ്മുട്ടിയും. ഇവരോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഇളംമുറതലമുറയിലെ താരമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു അഭിമുഖത്തിനിടെയാണ് ഇവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള അഭിപ്രായമുയര്‍ന്നത്.  

സ്വന്തം ബാപ്പയായ മമ്മുട്ടിയോട് ദുല്‍ഖര്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നത് എങ്ങനെയാണ് എപ്പോഴും സ്വയം പുതുക്കുന്നത്' എന്നാണ്. 
 '50 വര്‍ഷമായി, ധാരാളം സിനിമകള്‍ ചെയ്തു, ഇപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നു, പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഇതൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ 'നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോ' എന്ന് ചോദിക്കും, ദുല്‍ഖര്‍ പറഞ്ഞു. 

അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് പിന്നിലെ  രഹസ്യമെന്താണെന്നാണ് മോഹന്‍ലാലിനോട് ചോദിക്കാനാഗ്രഹിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ''അദ്ദേഹം ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത് കാണാന്‍ രസമാണ. ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണ്'' ദുല്‍ഖര്‍ പറഞ്ഞു. 

'ഹേയ് സിനാമിക' എന്ന ചിത്രമാണ് ദുല്‍ഖറിന്റെ റിലീസിങ്ങിനൊരുങ്ങുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ മമ്മുട്ടിയോടും മോഹന്‍ലാലിനോടും രസകരമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

Get Newsletter

Advertisement

PREVIOUS Choice