സ്വന്തം അച്ഛനെ സൂക്ഷിക്ക് ശേട്ടന്മാരേ.. അച്ഛനെ പരിഹസിച്ചവര്ക്ക് ദിയയുടെ മറുപടി
ചര്‍മസംരക്ഷണവുമായി ബന്ധപ്പെട്ട് താന്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ അച്ഛന്‍ കൃഷ്ണകുമാറിനെ പരിഹസിക്കാന്‍ എത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി ദിയ കൃഷ്ണ.
കൃഷ്ണകുമാര്‍ജിയുടെ മുഖം വല്ലാതെ വാടിയിട്ടുണ്ട്, അവിടേം ഒന്ന് പരീക്ഷിച്ചേക്ക്, അച്ഛന്‍ സുഖമായി ഇരിക്കുന്നുവോ? അച്ഛനോട് അവിവേകം ഒന്നും കാണിക്കരുതെന്ന് പറയണം തുടങ്ങിയ കമന്റുകളാണ് ദിയയെ ചൊടിപ്പിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ തോല്‍വിയെ പരിഹസിച്ചായിരുന്നു ഈ കമന്റുകള്‍.
ഇവര്‍ക്കുള്ള മറുപടിയായി ദിയ പറഞ്ഞതിങ്ങനെ- 'ഇതില്‍ അച്ഛന്‍ എവിടെ? അച്ഛനു സുഖമാണോ എന്നൊക്കെ അന്വേഷിക്കുന്ന ചേട്ടന്മാര്‍ ആദ്യം പോയി സ്വന്തം വീട്ടിലെ അച്ഛനെ കൊറോണ കൊണ്ടുപോവാതെ സൂക്ഷിക്ക്,''
സോഷ്യല്‍മീഡിയയില്‍ വന്‍കയ്യടി വാങ്ങുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാര്‍ -സിന്ധു ദമ്പതികളുടെ നാല് പെണ്‍കുട്ടികളും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ശ്രദ്ധേയമായ വൃക്തിത്വവും നിലപാടുകളുമാണ് നടി അഹാന ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്ക് ആരാധകരെ സമ്മാനിക്കുന്നത്.