മുന്‍കൂര്‍ജാമ്യത്തിന് ദിലീപ്; നടപടിയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ദിലീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം മ കേസെടുത്തതിനെ തുടര്‍ന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എ.വി. ജോര്‍ജ്, കെ.എസ്. സുദര്‍ശന്‍, എം.ജെ. സോജന്‍, ബൈജു കെ. പൗലോസ് എന്നിവര്‍ക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭര്‍ത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പ് സംവിധായകന്‍ ബാലചന്ദ്രകുമാറാണ് പുറത്തുവിട്ടത്. ഈ ക്ലിപ്പ് ് അന്വേഷണ സംഘത്തിന് കൈമാറിയി. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപിന്റെ സഹോദരന്‍ ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊലീസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തുതാ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലില്‍ അടക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.