Latest Updates

18 വര്‍ഷത്തെ വൈവാഹിക ബന്ധത്തിനൊടുവില്‍ ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു. 2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികള്‍ ഇവര്‍ക്കുണ്ട്. 

ജനുവരി 17 ന്  സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ചേര്‍ന്ന് കുറിപ്പ് പുറത്ത് വിട്ടത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു എന്നും ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.'


സുഹൃത്തുക്കള്‍, ദമ്പതികള്‍, രക്ഷിതാക്കള്‍, പരസ്പരഅഭ്യുദയാംക്ഷികള്‍ എന്നിങ്ങനെ പതിനെട്ട് വര്‍ഷം ഒന്നിച്ചായിരുന്നു.  വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.  ഞങ്ങളുടെ വഴികള്‍ ഇന്ന് പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാക്കലിനായി സമയം കണ്ടെത്താന്‍  ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.'

 ഐശ്വര്യ , ഗായികയും സംവിധായകയുമാണ്. ധനുഷ് അഭിനയിച്ച 'ത്രീ' എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്.

Get Newsletter

Advertisement

PREVIOUS Choice