Latest Updates

ധനുഷ് - ഐശ്യര്യ വേര്‍പിരിയലില്‍ പ്രതികരിച്ച് ധനുഷിന്റെ അച്ഛന്‍. ഇരുവരുടെയും വേര്‍പിരിയലിനെ 'കുടുംബ വഴക്ക്' എന്നാണ് ധനുഷിന്റെ പിതാവും തമിഴ് ചലച്ചിത്ര നിര്‍മ്മാതാവുമായ കസ്തൂരി രാജ  വിശേഷിപ്പിച്ചത്.

18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വര്‍പിരിയുന്നതായി സോഷ്യല്‍ മീഡിയ വഴിയാണ്  ധനുഷും ഐശ്യര്യയും  ഔദ്യോഗിക പ്രസ്താവന നടത്തിയത്. 
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ,. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. 2004ലാണ് ഇവര്‍ വിവാഹിതരായത്.

18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി തിങ്കളാഴ്ച വൈകുന്നേരമാണ് ധനുഷും ഐശ്യര്യയും പ്രഖ്യാപിച്ചത്. ഈ പ്രയാസകരമായ സമയങ്ങളില്‍ തന്റെയും ഐശ്വര്യയുടെയും സ്വകാര്യതയെ മാനിക്കണമെന്നും അവര്‍  ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Get Newsletter

Advertisement

PREVIOUS Choice