Latest Updates

മലയാളസിനിമയക്ക് ഏറെ പ്രിയപ്പെട്ട നാല് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ കൗതുകത്തോടെ കണ്ടത്. ക്ലാസ് മേറ്റ്‌സ് എന്ന ഹിറ്റ് സിനിമയില്‍ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ന്‍ എന്നിവരുടെ വീഡിയോ കോളിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട്.  ജയസൂര്യയാണ് ഇത് ഷെയര്‍ ചെയ്തത്. ചിത്രത്തിനൊപ്പം ജയസൂര്യ നല്‍കിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. 

''കോവിഡ് കാലത്തിന് മുന്‍പ് സിനിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍,'' എന്നാണ് ജയസൂര്യ കുറിച്ചിരുന്നത് ഇതിന് മറുപടിയായി പൃഥ്വിരാജും നരെയ്‌നും ചിത്രം പങ്ക് വച്ചിട്ടുണ്ട്

.  കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്തും തങ്ങള്‍ സമാനമായ ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നെന്നും അന്ന് മരുഭൂമിയുടെ നടുവിലായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്ന് ഭാഗ്യവശാല്‍ താന്‍ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് എന്നും താരം കുറിച്ചു. 'ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍. എല്ലാം പെട്ടെന്ന് പഴയതുപോലെയാവുമെന്നും ലോക്ക്ഡൗണുകള്‍ ഇനിയും ഞങ്ങളെ അകറ്റിനിര്‍ത്തില്ലെന്നും പ്രതീക്ഷിക്കുന്നു,'' എന്നാണ് നരെയ്ന്‍ കുറിക്കുന്നത്.

 ലാല്‍ ജോസ് സംവിധാനം ചെയ്ത 'ക്ലാസ്‌മേറ്റ്‌സ്'. എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ അഭിനയം  കാഴ്ച്ചവച്ച താരങ്ങള്‍ സിനിമയ്ക്കപ്പുറം ജീവിതത്തിലും തങ്ങളുടെ സൗഹൃദം തുടരുന്നവരാണ്. 

Get Newsletter

Advertisement

PREVIOUS Choice