Latest Updates

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നു മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയിന്‍' ടീസര്‍ പുറത്തുവിട്ടു.സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ അഞ്ച് ടീസര്‍ പുറത്തെത്തിയത്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍ സായി കുമാര്‍ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തന്‍ എന്നിവരെല്ലാം ടീസറിലും കാണാം.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യര്‍ അഞ്ചാം വരവിനൊരുങ്ങുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആവേശത്തിലാണ്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആദ്യ നാല് ഭാഗങ്ങളില്‍ സേതുരാമയ്യര്‍ അന്വേഷിച്ച കേസുകളുടെ പത്ര വാര്‍ത്തകളാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്.

1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം. സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്.

രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.  

https://youtu.be/78gkbAeqnkg

Get Newsletter

Advertisement

PREVIOUS Choice