നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗത്തിന് കേസ്
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്തു. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തെതുടര്ർന്നാണ് നടപടി. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു
എറണാകുളത്തെ ഫ്‌ളാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തുവെന്നാണ് യുവതി ഏപ്രില്‍ 22ന് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്
ബലാല്‍സംഗം , കടുത്ത ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവക്കാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. .അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു