പ്യാലിക്ക് പ്രശംസയുമായി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍
ബാലതാരങ്ങള്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ പ്യാലി ജൂലൈ എട്ടിന് റിലീസ് ചെയ്യാന്‍ പോവുകയാണ്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന ഈ ചിത്രം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് .
് കഴിഞ്ഞ കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രം, അവാര്‍ഡ് ജൂറിയുടെ ഭാഗമായിരിക്കെ കണ്ട സംവിധായകന്‍ ഭദ്രന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഭദ്രന്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചത്
”യാദൃശ്ചികമായി ‘പ്യാലി’ സിനിമയുടെ trailer കണ്ടപ്പോള്‍ I become excited – ആ ചലച്ചിത്രം തീയറ്ററുകളില്‍ വരുന്നു എന്നതും ദുല്‍ഖര്‍ സല്‍മാന്റെ Wayfarer films അതിന്റെ co-production ഏറ്റെടുത്തുകൊണ്ട് റിലീസ് ചെയ്യുന്നു എന്നതും ഒരു വാര്‍ത്തയാണ്. തീയറ്ററുകളെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത കമ്പനികള്‍ ആ ചിത്രത്തെ നശിപ്പിച്ച് കളയും എന്നുള്ളത് ഉറപ്പ്. അത്ര ഒരു ഗംഭീര content ആയിരുന്നു ആ സിനിമയ്ക്കുള്ളിലെ സ്പിരിറ്റ്. നിങ്ങളോരോരുത്തരും കുടുംബത്തോടൊപ്പം നമ്മുടെ മക്കളെ കാണിച്ചു കൊടുക്കേണ്ട ഒരു ചലച്ചിത്രം തന്നെ ആണ് ഇത് . ഞാന്‍ കഴിഞ്ഞതിന് മുമ്പിലത്തെ സ്റ്റേറ്റ് അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ആയിരിക്കെ എന്നെ ഏറ്റവും അധികം സ്പര്‍ശിച്ച അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു ‘പ്യാലി ‘.
അതിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ഒരു പൂമ്പാറ്റയ്ക്ക് പുറകെ ഓടുന്ന ഒരു കുട്ടിയുടെ കാലടികള്‍ പോലെ, ഫ്രെയിമുകളുടെ കഥയ്ക്ക് പിറകെ ഉള്ള സഞ്ചാരം അത്യുജ്ജ്വലമായിരുന്നു . ഭ്രൂണത്തിലെ ശിശുവിനെ തിരിച്ചറിഞ്ഞ അമ്മ, ചലനത്തിലും ശ്വാസത്തിലും ജീവരസത്തില്‍ കഴിയുന്ന കുഞ്ഞിനെ സൂക്ഷ്മതയോടെ പരിലാളിച്ച വിദഗ്ധതയോടെ പ്യാലിയെ ഒരു കവിത പോലെ റിന്‍ and ബബിത വളര്‍ത്തിയെടുത്തു എന്ന് പറയാതിരിക്ക വയ്യ. സ്‌കൂളുകളില്‍ ഇന്നും തുരുമ്പെടുത്തു കലഹരണപ്പെട്ട പാനിപ്പത്ത് യുദ്ധം പഠിപ്പിച്ച് സമയം കളയാതെ അധ്യാപകര്‍ ഇത്തരത്തില്‍ ഉള്ള സിനിമകള്‍ ഈ തലമുറയെ കാണിക്കാന്‍ മുന്‍കൈ എടുക്കണം..”.