Latest Updates

 നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ധ്യാനം. ധ്യാനത്തിൽ, നിങ്ങളുടെ ചിന്തകളെ അടിച്ചമർത്താനോ യാതൊരു ശ്രമവുമില്ലാതെ നിഷ്ക്രിയമായി നിരീക്ഷിക്കുകയോ ആവാം. ഈ പരിശീലനത്തിന്റെ പ്രയോജനങ്ങൾ പലവിധമാണ് - കേന്ദ്രീകൃത ശ്രദ്ധ, ശാന്തമായ മനസ്സ്, വികാരങ്ങളുടെയും ചിന്തകളുടെയും വ്യക്തത, വിശ്രമം, നവോന്മേഷം, മെച്ചപ്പെട്ട ആന്തരിക ശക്തി, സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പോലും വികാരങ്ങൾ സന്തുലിതമായി നിലനിർത്താനുള്ള കഴിവ് തുടങ്ങിയവ ഇതിൽ ചിലവ മാത്രം.

കൂടാതെ, ധ്യാനത്തിന് "വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും പി‌ടി‌എസ്‌ഡി, ഫൈബ്രോമയാൾജിയ, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള സമ്മർദ്ദ സംബന്ധമായ അവസ്ഥകൾ മെച്ചപ്പെടുത്താനും" കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ഈ പരിശീലനത്തിന്റെ പ്രയോജനങ്ങൾ നിരവധിയാണെങ്കിലും, പലർക്കും  ഇത് പലപ്പോഴും ബുദ്ധിമുട്ടുള്ളതും മടുപ്പിക്കുന്നതുമായി തോന്നിയേക്കാം, പ്രത്യേകിച്ചും തുടക്കക്കാർക്ക്.

 സ്ഥിരത നിലനിർത്തുന്നതിനും ധ്യാനം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിനും അൽപ്പം മാർഗനിർദേശം ആവശ്യമാണ്. ഒന്നും ചെയ്യാതിരിക്കുകയും ഒരാളുടെ യഥാർത്ഥ സ്വഭാവത്തിൽ, അതായത് സമാധാനം, സന്തോഷം, സ്നേഹം എന്നിവ ബലമായി നേടാനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്ന സൂക്ഷ്മമായ കലയാണ് ധ്യാനം. ഇന്നത്തെ ജീവിതത്തിൽ, അത് ആഡംബരത്തേക്കാൾ ഒരു ആവശ്യകതയാണ്, കാരണം ഇത് നിങ്ങളെ സമ്മർദ്ദരഹിതവും ശാന്തവും ആരോഗ്യകരവും സന്തോഷവും വേദനയിൽ നിന്ന് മുക്തവുമാക്കുന്നു. സന്തോഷപൂർവ്വം പിരിമുറുക്കമില്ലാതെ ജീവിക്കാനും നിങ്ങളെ സഹായിക്കുന്ന ചില വിലപ്പെട്ട നുറുങ്ങുകൾ ഇതാ.   ധ്യാനം നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പെട്ടെന്നുള്ള പരിഹാരമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. പരിശീലനത്തിൽ നിന്ന് യഥാർത്ഥ നേട്ടങ്ങൾ കൊയ്യാൻ പരിശ്രമവും സമയവും എടുക്കും. തുടക്കത്തിൽ, ചിന്തകൾ ഒഴിവാക്കാനും മനസ്സിനെ ശാന്തമാക്കാനും ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും ചിന്തകളെ എതിർക്കുന്നത് നിർത്തി അവ വരുമ്പോൾ അവയെ സ്വീകരിക്കുക എന്നതാണ് ആദ്യപടി.  

ചിന്തകൾ വരുന്നത് ശ്രദ്ധിക്കാൻ ശീലിക്കാം. പിന്നീട് ശ്വാസത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവന്ന് അങ്ങനെതന്നെ തുടരാം. ധ്യാനിക്കാൻ ഒരു പ്രത്യേക സമയം ഉണ്ടായിരിക്കണമെന്നില്ല, ഓരോരുത്തർക്കും പ്രാവർത്തികമാക്കാൻ കഴിയുന്ന സമയമാണ് ധ്യാനത്തിന് അനുയോജ്യമായ സമയം. വെപ്രാളപ്പെട്ട് നിശ്ചിത സമയത്ത് ധ്യാനത്തിന് ഇരിക്കുന്നതിനേക്കാൾ അവനവന് ഏറ്റവും മികച്ചതായി തോന്നുന്ന സമയം തിരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും നല്ല ആശയമാണ്. എന്നാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന സമയം ഏതുമാകട്ടെ, അതിൽ ഉറച്ചുനിൽക്കാനും അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാനും ശ്രമിക്കുക.

ധ്യാനത്തിനായി നിശ്ചലമായി ഇരിക്കുന്നത് മിക്ക തുടക്കക്കാരുടെയും പ്രശ്നമാണ്. നിശ്ചലമായി ഇരിക്കുന്നത് നിങ്ങൾക്ക് ശീലമില്ലാത്തതിനാൽ, അസ്വസ്ഥത ഉണ്ടാകാം, ഇത് നിങ്ങൾക്ക് ധ്യാനിക്കാൻ പ്രയാസമാകും. അതിനാൽ, മുഴുവൻ സമയവും നിങ്ങളുടെ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ പരിശീലനത്തിൽ തുടരേണ്ടത് പ്രധാനമാണ്.  ചിന്തിക്കേണ്ട മറ്റൊരു കാര്യം, വിജയകരമായി ധ്യാനിക്കുന്നതിന് എല്ലായ്‌പ്പോഴും ഒരു സുഖപ്രദമായ സ്ഥാനം നിലനിർത്തുക എന്നതാണ്. ബഹളങ്ങളില്ലാത്ത വൃത്തിയുള്ള ഒരു സ്ഥലം ധ്യാനത്തിനായി തെരഞ്ഞെടുക്കാം

Get Newsletter

Advertisement

PREVIOUS Choice