ദീലീപിനെ സഹായിക്കുന്ന വിഐപിക്ക് മന്ത്രിബന്ധം: കൂടുതലല്‍ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍
നടന്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ വ്യാജമല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.ഡിജിറ്റല്‍ തെളിവുകള്‍ക്ക പുറമേ മറ്റ് തൈളിവുകളു ംതാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഒരു പ്രതിയായ വിഐപി ദിലീപുമായി അടുത്ത ബന്ധമുള്ള ആളാണെന്നും ഇയാള്‍ ഒറു മന്ത്രിയുടെ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസുകാരെ ഉപദ്രവിക്കാനും പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ അപായപ്പെടുത്താനും ഇയാളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്കു മാറ്റി. സീനിയര്‍ അഭിഭാഷകനു കോവിഡാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ അഭിഭാഷകന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എ.വി. ജോര്‍ജ്, കെ.എസ്. സുദര്‍ശന്‍, എം.ജെ. സോജന്‍, ബൈജു കെ. പൗലോസ് എന്നിവര്‍ക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭര്‍ത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് ദിലീപിനും മറ്റ് ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.