സ്നേഹത്തോടെ 'രാവണന്' ആദരാജ്ഞലികള്‍ രാമായണം സീരിയലിലെ താരം അരവിന്ദ് ത്രിവേദി അന്തരിച്ചു
രാമായണം സീരിയലില്‍ രാവണനെ അനശ്വരമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ അന്ത്യം. 82 വയസ്സായിരുന്നു. ഏറെ വര്‍ഷങ്ങളായി വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അരവിന്ദ് ത്രിവേദി. നടന്റെ സംസ്‌കാരം കാണ്ഡിവാലിയിലെ ദഹാനുകര്‍ വാഡി ശ്മശാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്നു.
1987ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലെ രാവണ വേഷമാണ് അരവിന്ദിനെ പ്രശസ്തനാക്കിയത്. നൂറു കണക്കിന് ഗുജറാത്തി നാടകങ്ങളിലും ഗുജറാത്തി, ഹിന്ദി ഭാഷകളിലായി 300 ഓളം സിനിമകളിലും അരവിന്ദ് ത്രിവേദി അഭിനയിച്ചിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സബര്‍കണ്ഠയില്‍ നിന്നും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ച അരവിന്ദ് ത്രിവേദി 1991 മുതല്‍ 1996 വരെ ലോക്‌സഭാംഗമായിരുന്നു. 2002 മുതല്‍ 2003 വരെ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (ഇആഎഇ) ആക്ടിംഗ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമായണം താരങ്ങളായ അരുണ്‍ ഗോവില്‍, സുനില്‍ ലാഹ്റി, ദീപിക ചിഖാലിയ എന്നിവര്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തി.