Latest Updates

പിറന്നാൾ ആഘോഷിക്കാൻ പാരിസിലേക്കു പറന്ന് അർജുൻ കപൂറും കാമുകി മലൈക അറോറയും. ജൂൺ 26 നാണ് അര്‍ജുന്റെ പിറന്നാൾ. പാരിസിലേക്കു പോകാൻ വിമാനത്താവളത്തിൽ എത്തിയ ഇവരെ പാപ്പരാസികൾ വളഞ്ഞു. ഒരു മാസത്തിനു ശേഷമാകും ഇവർ തിരിച്ചെത്തുക. അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഈ വർഷം അവസാനം ഉണ്ടായേക്കുമെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു. 

1998 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്ഡ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 കാരിയായ മലൈക 2016 ൽ അർബാസ് ഖാനിൽ നന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ, മുപ്പത്തിനാലുകാരനായ അർജുനുമായി മലൈക ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈകയും വിവാഹമോചിതരാകാൻ പ്രധാന കാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice