'വെല്‍ക്കം നാന' പൂക്കള്‍ കൊണ്ട് അര്‍ഹ സ്വാഗതം ചെയ്തു
പുഷ്പ: ദി റൈസിലെ ശ്രീവല്ലി എന്ന ഗാനം കഴിഞ്ഞ രണ്ടാഴ്ചയായി ട്രെന്‍ഡിംഗിലാണ്. സെലിബ്രിറ്റികളും ആരാധകരുമൊക്കെ ഈ ഗാനം ഏറ്റെടുത്തതോടെ ഇത് നെറ്റില്‍ തരംഗമായിക്കഴിഞ്ഞിരിക്കുന്നു.
അതേസമയം, ദുബായില്‍ നിന്ന് 16 ദിവസത്തിന് ശേഷമാണ് അല്ലു അര്‍ജുന്‍ നാട്ടിലെത്തിയത്. വീട്ടിലെത്തിയ തനിക്ക് കുഞ്ഞു മകള്‍ അര്‍ഹയില്‍ നിന്ന് ലഭിച്ച മധുരസ്വീകരണത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ പറയുന്നത്. മകള്‍ നല്‍കിയ സ്വീകരണത്തിന്റെ ചിത്രവും അല്ലു അര്‍ജുന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
16 ദിവസത്തിന് ശേഷമാണ് മകളെ കണ്ടത്. ചിത്രത്തില്‍, 'വെല്‍ക്കം നാന' എന്ന് തറയില്‍ പൂക്കള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നതിന് മുമ്പില്‍ കുഞ്ഞ് അര്‍ഹ നില്‍ക്കുന്നത് കാണാം. 'വിദേശത്ത് നിന്ന് 16 ദിവസങ്ങള്‍ക്ക് ശേഷം... ഏറ്റവും മികച്ച സ്വാഗതം.' എന്ന് ചിത്രത്തിനൊപ്പം അല്ലു കുറിച്ചിരിക്കുന്നു.
സംവിധായകന്‍ സുകുമാറിന്റെ പുഷ്പ: ദ റൈസ് എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ അവസാനമായി അഭിനയിച്ചത്. . ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സോഫീസുകള്‍ക്ക് തീ പിടിപ്പിച്ചിരിക്കുകയാണ്.
പുഷ്പ: ദി റൈസിന് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് റിപ്പോര്ട്ടുണ്ട്. പുഷ്പ -2 വിന്റെ വര്‍ക്ക് മാര്‍ച്ചില്‍ തുടങ്ങമെന്നണ് അറിയുന്നത്. . പുഷ്പയുടെ രണ്ടാം ഭാഗം 2022 ഡിസംബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. പുഷ്പയെ കൂടാതെ അല്ലു അര്‍ജുന് വേണു ശ്രീറാമിനൊപ്പം ഐക്കണും കൊരട്ടാല ശിവയ്ക്കൊപ്പം ഒരു റിവഞ്ച് ത്രില്ലറും ഉണ്ട്. എ ആര്‍ മുരുകദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.