Latest Updates

ഐശ്യര്യ- അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. താരദമ്പതികളുടെ വിവാഹം മുതല്‍ ആരാധ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടം വരെ ആവേശത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ ആരാധ്യ ബച്ചന്റെ പുതിയൊരു വീഡിയോ വൈറലാകുകയാണ്. 

'സാരേ ജഹാം സേ അച്ഛാ', 'വന്ദേമാതരം' എന്നീ പാട്ടുകള്‍ക്ക് പെര്‍ഫോം ചെയ്യുന്ന ആരാധ്യയാണ് വീഡിയോയില്‍.സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആരാധ്യ അവതരിപ്പിച്ച പരിപാടിയില്‍നിന്നുള്ളതാണ് വീഡിയോ.  10 വയസ്സുകാരിയായ ആരാധ്യ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. 

വീഡിയോയില്‍ വൈറ്റ് സല്‍വാറും ഓറഞ്ച് ദുപ്പട്ടയും ധരിച്ച് ഓമനത്തം തുളുമ്പുന്ന ഭാവഹാവാദികളോടെയാണ് ആരാധ്യയെ വീഡിയോയില്‍ കാണുന്നത്. ബാക്ഗ്രൗണ്ടില്‍ ഇന്ത്യയുടെ ദേശീയ പതാകയും കാണാം.

ഐശ്യര്യയെ സ്‌നേഹിക്കുന്നവരെല്ലാം ആരാധ്യയ്ക്കും സ്‌നേഹമറിയിച്ച് വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നുണ്ട്. അമ്മയെപ്പോലെ മകളും സുന്ദരി തന്നെയാണെന്ന് അഭിപ്രയപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആരാധ്യ ജനിച്ചതിന് ശേഷം ഐശ്യര്യ  മകളെ ചേര്‍ത്തുനിര്‍ത്തിയാണ്  ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മകളുടെ കാര്യങ്ങള്‍ ഐശ്യര്യ തന്നെയാണ് ചെയ്യുന്നതെന്നും മറ്റുള്ളവരെ അതിനായി ഒരിക്കലും നിയോഗിക്കാറില്ലെന്നും ജയബച്ചന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 ലാണ് ഇരുവര്‍ക്കും ആരാധ്യ ജനിക്കുന്നത്. 

https://www.instagram.com/p/CZLo3HjgRVn/

Get Newsletter

Advertisement

PREVIOUS Choice