Latest Updates

 തമിഴ് സിനിമ സുരരൈപോട്രിലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് പുരസ്കാരം ലഭിച്ചത്. സുരരൈപോട്ര് സിനിമ കണ്ട് ഒത്തിരി പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ  ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി അഭിമാനം ഉണ്ടെന്നും അപര്‍ണ പറഞ്ഞു. സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പ്രതികരിച്ചു.

സുരൈപോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് സംവിധായക സുധാ കൊങ്ങരയായിരുന്നുവെന്നും അപർണ പറഞ്ഞു.

‘ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്, ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. എല്ലാവര്‍ക്കും നന്ദി. ഈ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് ഈ ചിത്രത്തിന്റെ സംവിധായിക സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. അപർണ പറഞ്ഞു.
ജയന്‍ ശിവപുരം സംവിധാനം ചെയ്ത ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം യാത്ര തുടരുന്നു (2013) എന്ന മലയാള ചിത്രത്തിലൂടെയാണ് അപര്‍ണയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. അപര്‍ണയുടെ കഥാപാത്രത്തിന് നല്ല അഭിപ്രായമാണ് കിട്ടിയത്. 2016-ല്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് അപർണക്ക് പ്രേക്ഷകശ്രദ്ധനേടികൊടുത്തത്.  ‘ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന അപർണയുടെ ഡയലോഗ് ഇന്നും പ്രയോഗത്തിലുണ്ട്. 

 ഇനി ഉത്തരം, പത്മിനി എന്നീ സിനിമകളാണ് ഇനി റിലീസിനെത്തുന്ന അപര്‍ണയുടെ മലയാള സിനിമകള്‍.

Get Newsletter

Advertisement

PREVIOUS Choice