എന്തുകൊണ്ട് മുപ്പതിന് മുമ്പ് വിവാഹിതയായി; തുറന്ന് പറഞ്ഞ് അനുഷ്‌ക
Made for each other എന്ന വിശേഷണത്തിന് പൂര്‍ണ അവകാശമുള്ള സെലിബ്രിറ്റി ദമ്പതികളാണ് ബോളിവുഡ് താരം
അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. ഇവരുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്ന നൂറ് കണക്കിന് ആരാധകരാണ് ഇവര്‍ക്കുള്ളത്. 2017 ല്‍ വിവാഹിതരായ നാള്‍ മുതല്‍ ഇന്നുവരെ അതിശയകരമായ ഒരു കെമിസട്രി വര്‍ക്കിടയിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹത്തിന് മുമ്പ് അനുഷ്ടകയും വിരാടും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
വിവാഹശേഷം ഇരുവരും തങ്ങളുടെ വിവാഹ ഫോട്ടോകള്‍ പങ്കിട്ടപ്പോള്‍, അത് ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറി, ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട പോസ്റ്റുകളില്‍ ഒന്നായിരുന്നു അത്. ബോളിവുഡില്‍ കൈനിറയെ അവസരങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടെയായിരുന്നു അനുഷ്‌ക കുടുംബജീവിതത്തിലേക്ക് കടന്നത്. മുപ്പത് വയസ് പോലും തികയുന്നതിന് മുമ്പ് വെള്ളിത്തിരയില്‍ നിന്ന് മാറിയതിനെക്കുറിച്ച് അനുഷ്‌ക പറഞ്ഞത് ഇങ്ങനെയാണ്.
' പ്രേക്ഷകര്‍ നമ്മുടെ ഇന്‍ഡസ്ട്രിയേക്കാള്‍ വളരെ വലുതാണ്. അവര്‍ക്ക് കാണാന്‍ താത്പര്യം സ്‌ക്രീനിലെ അഭിനേതാക്കളെയാണ്. നിങ്ങള്‍ വിവാഹിതയായാലും അമ്മയായാലും നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല'. ഒരു നടിയുടെ ചെറുപ്പമെന്ന് കരുതുന്ന ' 29-ാം വയസ്സില്‍ താന്‍ വിവാഹിതയായി എന്നും എന്തുകൊണ്ടെന്നാല്‍ താന്‍ പ്രണയത്തിലായിരുന്നെന്നും അവര്‍ പറയുന്നു. സന്തുഷ്ടരായ ദമ്പതികളെ ഒരുമിച്ച് കാണുന്നത് വളരെ മനോഹരമാണെന്നും കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അനുഷ്‌ക അഭിമുഖത്തില്‍ പരാമര്‍ശിച്ചു.
2020 ജനുവരി 11-ന് പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തുകൊണ്ടാണ് അനുഷ്‌കയും വിരാടും മാതാപിതാക്കളുടെ വേഷം ആസ്വദിക്കാന്‍ തുടങ്ങിയത്. മകള്‍ വാമികയുടെ ഒന്നാം പിറന്നാള്‍ ഈ വര്‍ഷം അതേസമയം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് അനുഷ്‌ക ഇപ്പോള്‍. ക്രിക്കറ്റ് ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചക്ദ എക്സ്പ്രസ് എന്ന ചിത്രത്തിലാണ് അവര്‍ അഭിനയിക്കുന്നത്.