Latest Updates

മലയാളികളുടെ പ്രിയ നടിയാണ് അനുമോള്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹത്തെ കുറിച്ച് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അഭിപ്രായവും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് അനുമോള്‍. ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളതെന്ന് അനുമോള്‍ കുറിച്ചു.

Anumol Wiki, Biography, Age, Movies, Family, Images - News Bugz

ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോർമാലിറ്റി അല്ലെങ്കിൽ ഒരു ശരികേടായി ആണ് പൊതുവിൽ ആളുകൾ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവർക്ക് .. അല്ലാത്തവർക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാൽ അത് അക്സപ്റ്റ് ചെയ്യണം. Perfect time to get married is when your ready, there is no age limit to it.

ഞാൻ പേഴ്സണലി സിംഗിൾ ആയി ജീവിച്ചാൽ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫിൽ ബെറ്റർ ആവുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കിൽ അവിടേക്ക് ഒരു ആൺ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകൾ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണർ ഹസ്ബന്റിൽ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോ ന്നീട്ട്ണ്ട്..

Marriage, is an institution regulating life, sex and reproduction.

a social regulation. a dictum that looks at the marital 'status' to offer respectability, offer important legal benefits regarding taxation, inheritance, next-of-kinship, and parental responsibility.

status alone counts, not the state of affairs.

Marriage, if you are not up for it. Don't get in . Marriage is just an arrangement. It's not mandatory.

കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകൾ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തിൽ ഹാപ്പി ആണോ.. ജീവിതത്തിൽ നിങ്ങൾ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങൾ കുറവാണ്. so its up to us to find where our happiness lies / and go for it.. Don’t harm others.. Live your life, try to be a good human being irrespective of your gender caste creed status whatever it is..

Get Newsletter

Advertisement

PREVIOUS Choice