ത്രീ ഇഡിയറ്റ്സ് ഇറങ്ങി 13 വർഷത്തിന് ശേഷം ആമിർഖാൻ വീണ്ടും ബാഗ്ലൂർ ഐഐഎമ്മിൽ
ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'ത്രീ ഇഡിയറ്റ്സ് 'ഇറങ്ങി പതിമൂന്ന് വർഷത്തിന് ശേഷം ബോളിവുഡ് താരം ആമിർഖാൻ വീണ്ടും ബാഗ്ലൂർ ഐഎംഎം കാന്പസിലെത്തുന്നു. ഐഐഎം ആനുവൽ ഇന്റർനാഷണൽ സമ്മിറ്റ് വിസ്റ്റയിൽ ഒരു പ്രത്യേക ഭാഷണത്തിനായാണ് ആമിർഖാൻ എത്തുന്നത്. ഖാൻ വിദ്യാർത്ഥികളുമായി സംവദിക്കുകയും 'സിനിമകളിലും ജീവിതത്തിലും മാനേജ്‌മെന്റിന്റെ മുഖങ്ങൾ' എന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
ബാംഗ്ലൂരിൽ നടക്കുന്ന ഐഐഎം ആനുവൽ ഇന്റർനാഷണൽ സമ്മിറ്റ് വിസ്റ്റയിൽ ആമിറിനൊപ്പം ഒട്ടേറെ പ്രമുഖരും പങ്കെടുക്കും. ചലച്ചിത്ര നിർമ്മാതാവ് അദ്വൈത് ചന്ദൻ, നടി മോന സിംഗ്, നടൻ നാഗ ചൈതന്യ, ലെൻസ്കാർട്ടിന്റെ സിഇഒയും സഹസ്ഥാപകനുമായ പെയൂഷ് ബൻസാൽ, വേദാന്തയുടെ ചെയർമാൻ അനിൽ അഗർവാൾ, ഡെലോയിറ്റിലെ പുനിത് റെൻജെൻ ഗ്ലോബൽ സിഇഒ തുടങ്ങിയവരാണ് ഇതിൽ ചിലർ.
ഇതാദ്യമായല്ല ആമിർ ഖാൻ ഐഐഎം ബാംഗ്ലൂർ കാമ്പസിൽ എത്തുന്നത് എന്നതാണ് ശ്രദ്ധേയം. 3 ഇഡിയറ്റ്‌സിന്റെ ഷൂട്ടിംഗിനിടെയുള്ള വാസം കൊണ്ട് നടന് ക്യാമ്പസുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. 2009-ൽ, 3 ഇഡിയറ്റ്‌സ് പുറത്തിറങ്ങിയപ്പോൾ, തങ്ങളുടെ കരിയറിനായി യുവാക്കൾ നേരിടുന്ന സമ്മർദ്ദത്തെ ഉയർത്തിക്കാട്ടുന്ന കഥാസന്ദർഭത്തിലൂടെ ഈ ചിത്രം രാജ്യത്തെ പിടിച്ചുലച്ചു. ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു കൂടാതെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളുടെ പ്രശംസയും പിടിച്ചുപറ്റി.
ആമിർ ഇപ്പോൾ 'ലാൽ സിംഗ് ഛദ്ദ'യുടെ റിലീസിനായി ഒരുങ്ങുകയാണ്, ഓഗസ്റ്റ് 11 ന് ചിത്രം പ്രദർശനത്തിനെത്തും. ടോം ഹാങ്ക്‌സിന്റെ 'ഫോറസ്റ്റ് ഗമ്പിന്റെ' ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്നു. ആമിറിനെ കൂടാതെ കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.