Latest Updates

നവദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ബുധനാഴ്ച വരാനിരിക്കുന്ന ബ്രഹ്മാസ്ത്രയുടെ സെറ്റില്‍ തിരിച്ചെത്തിയപ്പോള്‍  വിവാഹശേഷം  ഇരുവരെയും ഒന്നിച്ചുകണ്ട ആവേശത്തിലായി സെറ്റിലുള്ളവരും ആരാധകരും. കഴിഞ്ഞ മാസം വിവാഹിതരായതിന്‌ശേഷം താമസിയാതെ ഇരുവരും അവരവരുടെ പ്രോജക്റ്റുകളിലേക്ക് മടങ്ങുകയായിരുന്നു.  അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ്  ആലിയയെയും രണ്‍ബീറും ഒന്നിച്ചെത്തിയത്. സിനിമയുടെ അവശേഷിക്കുന്ന കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു.

 പ്രിന്റഡ് ബ്ലാക്ക് പൈജാമയ്ക്കൊപ്പം കറുത്ത ടീ ഷര്‍ട്ടിലായിരുന്നു രണ്‍ബീര്‍. കറുത്ത തൊപ്പിയും വെള്ള ഷൂസും ധരിച്ചിരുന്നു. ആരാധകര്‍ക്ക് നേരെ  കൈ വീശി ഒരു ചുംബനം നല്‍കാന്‍ രണ്‍വീവര്‍മറന്നില്ല. കറുത്ത ഷര്‍ട്ടും പാന്റുമാണ് ആലിയ ധരിച്ചിരുന്നത്. ഇരുവരും പാപ്പരാസികളെ ഊഷ്മളമായി അഭിവാദ്യം ചെയ്യുകയും  കാറില്‍ ഒരുമിച്ച് പോകുന്നതിന് മുമ്പ് ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഏപ്രില്‍ 14 ന് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം, ആലിയ തന്റെയും രണ്‍ബീറിന്റെയും മനോഹരമായ ആദ്യ ചിത്രങ്ങള്‍ മീഡിയയില്‍  പങ്കിട്ടിരുന്നു.

Get Newsletter

Advertisement

PREVIOUS Choice