Latest Updates

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത  ഏപ്രിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവും എന്നാണ്.

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരു വീട്ടുകാരും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആലിയയുടേയും രണ്‍ബീറിന്റേയും ഇഷ്ട സ്ഥലമായ രാജസ്ഥാനിലെ രന്‍ധംബോറില്‍ വച്ചായിരിക്കും വിവാഹം. ഇരുവരും അവധി ആഘോഷിക്കാന്‍ ഇവിടെയെത്താറുണ്ട്.  അതേസമയം ആലിയയും രണ്‍ബീറും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതികള്‍ ഒഴുവാക്കുമെന്നും മുംബൈയില്‍ വച്ചുതന്നെ വിവാഹിതരാകുമെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ അടുത്ത ബന്ധുക്കളുടെയും പ്രിയപ്പെട്ടവരും മാത്രമായിരിക്കും ചടങ്ങിനെത്തുക. രണ്‍ബീറിന്റെ അമ്മാവന്മാര്‍ക്കും ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനും കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ഒഴിവാക്കി മുംബൈയില്‍ വച്ച് തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നതെന്നും ബോളിവുഡ് ലൈഫ് സൂചിപ്പിക്കുന്നുണ്ട്. 2021 ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.   

Get Newsletter

Advertisement

PREVIOUS Choice