പ്രിയപ്പെട്ട ബോണികപൂർ അങ്കിളിനൊപ്പം, ചിത്രങ്ങൾ പങ്കിട്ട് ഐശ്യര്യ രജനീകാന്ത്
ബോളിവുഡ് സംവിധായകൻ ബോണി കപൂറുമായുള്ള കോഫി മീറ്റിൽ നിന്നുള്ള കാഴ്ചകൾ പങ്കിട്ട് ഐശ്വര്യ രജനികാന്ത്. ട്വിറ്ററിലൂടെയാണ് ഐശ്വര്യ ബോണി കപൂറിനൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്. "പ്രിയപ്പെട്ട ബോണികപൂർ അങ്കിളിനൊപ്പം ഈ വൈകുന്നേരം കാപ്പി കുടിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ശ്രീദേവിയെ (പാപ്പി അക്ക) ഓർത്തിരുന്നതായും ഐശ്യര്യ സൂചിപ്പിച്ചു. മെഗാസ്റ്റാർ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഈ വർഷം ജനുവരിയിൽ ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയിലൂടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു. നടൻ രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയെ 2004-ലാണ് ധനുഷ് വിവാഹം കഴിച്ചത്. യാത്ര രാജ, ലിംഗരാജ എന്നീ രണ്ട് ആൺമക്കളാണ് അവർക്ക്.
സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചതിന് ശേഷം താനും ഭാര്യ ഐശ്വര്യയും വേർപിരിയാൻ തീരുമാനിച്ചതായാണ് അന്ന് ധനുഷ് അറിയിച്ചത്.