അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഐശ്യര്യ മുത്തശിയെ കെട്ടിപ്പിടിച്ച് പേരക്കുട്ടി ആരാധ്യ
അമ്മ വൃന്ദറായിയുടെ പിറന്നാള്‍ ദിനത്തില്‍ സന്തോഷം പങ്ക് വച്ച് ഐശ്യര്യ റായ്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ആഘോഷത്തില്‍ ഐശ്യര്യയ്‌ക്കൊപ്പം ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും പങ്കെടുത്തു. എഴുപതാം പിറന്നാള്‍ ആഘോഷിച്ച വൃന്ദറായ്‌ക്കൊപ്പം മൂന്നുപേരും പോസ് ചെയ്യുന്ന ചിത്രമുള്‍പ്പെടെ ഐശ്യര്യ സോഷ്യല്‍മാഡിയയില്‍ പങ്ക് വച്ചു.
രണ്ട് പൂച്ചെണ്ടുകളും മൂന്ന് കേക്കുകളും മാത്രമുള്ളതാണ് മറ്റൊരു ഫോട്ടോ. മുത്തശ്ശിയെ കെട്ടിപ്പിടിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ആരാധ്യയുടേതാണ് മറ്റൊരു ഫോട്ടോ. ഫോട്ടോകള്‍യ്‌ക്കൊപ്പം ഒരു ചെറിയ കുറിപ്പും ഐശ്യര്യ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
പ്രിയപ്പെട്ട അമ്മയ്ക്ക് എഴുപതാംപിറന്നാള്‍ ആശംസകള്‍. ഞങ്ങള്‍ അമ്മയെ അനന്തമായി സ്‌നേഹിക്കുന്നു. അമ്മയാണ് ഞങ്ങളുടെ ലോകമെന്നും ഞങ്ങളുടെ മാലാഖയെ ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് ഐശ്യര്യ റായ് കുറിച്ചിരിക്കുന്നത്.
ഈ കുറിപ്പിന് താഴെയായി നിമിഷങ്ങള്‍ക്കകം വൃന്ദറായ്ക്ക് പിറന്നാള്‍ ആശംസകള്‍ നിറഞ്ഞു. എത്ര മനോഹരമായ കുടുംബം എന്നും ആരാധ്യ അമ്മയെപ്പോലെയാണെന്നും ഈ ചിത്രത്തിന് താഴെ കമന്റുകള്‍ നിറയാനും തുടങ്ങി. ജാക്കി ഷെറഫ്, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരും വൃന്ദ റായ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.