Latest Updates

 ബോളിവുഡ് നടി ഐശ്വര്യ റായിയും സുനില്‍ ഷെട്ടിയും ഒരിക്കല്‍ അണിനിരന്ന ചിത്രമായിരുന്നു ശശിലാല്‍ നായരുടെ 'ഹം പഞ്ചി ഏക് ദാല്‍ കേ'. അശുതോഷ് റാണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ 70-75 ശതമാനവും  ഷൂട്ട് ചെയ്തിരുന്നു. പക്ഷേ  സംവിധായകന്‍ നായര്‍ പ്രൊജക്റ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു. 

'പരിവാര്‍' (1987), 'അങ്കാര്‍' (1992), 'ഏക് ഛോട്ടിസി ലവ് സ്റ്റോറി (2002), 'വണ്‍ 2 കാ 4' (2001) എന്നീ ചിത്രങ്ങള്‍ ശശിലാല്‍ കെ നായര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ശശിലാലിന് ശേഷം ലത്തീഫ് ബിന്നി സംവിധായകന്റെ കസേരയില്‍ എത്തിയെങ്കിലും സിനിമ വെളിച്ചം കണ്ടില്ല. 

ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്ക് ശേഷം, ചിത്രത്തിലെ ഐശ്വര്യയുടെ ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അശുതോഷ് റാണയുടെ അര്‍ദ്ധ-മനുഷ്യന്റെയും പകുതി മൃഗത്തിന്റെയും അവതാരം മുന്നില്‍ കണ്ട് ഐശ്വര്യ ഭയന്ന് നില്‍ക്കുന്നതായി ഫോട്ടോ കാണിക്കുന്നു. ചിത്രത്തില്‍ ഐശ്വര്യ ഒരു ഗാരേജ് ഉടമയുടെ വേഷത്തിലാണ് അഭിനയിച്ചത്, അശുതോഷ് പാതി മനുഷ്യനും പാതി മൃഗവുമായ കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. 

ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ, ചിത്രത്തിലെ ആള്‍ അശുതോഷ് റാണയാണെന്ന് വിശ്വസിക്കാന്‍ പലരും തയ്യാറായില്ല. 'ഇത് ഫിറോസ് ഖാന്‍ ആണെന്ന് ഞാന്‍ കരുതി.' എന്നാണ് ചിലര്‍ കമന്റ് ്‌ചെയ്തിരിക്കുന്നത്.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍: ഐ' എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ഈ മാസം ആദ്യം, ചിത്രത്തിലെ  ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. മണിരത്നത്തിന്റെ ചിത്രത്തില്‍ നന്ദിനിയുടെയും മന്ദാകിനി ദേവിയുടെയും കഥാപാത്രങ്ങളിലാണ് അവര്‍ എത്തുന്നത്.

Get Newsletter

Advertisement

PREVIOUS Choice