നടക്കാതെ പോയ ഒരു കാര്യമുണ്ടോ നിങ്ങളുടെ ജീവിതത്തില്‍ അഹാനയ്ക്ക് എഴുതൂ സമ്മാനം നേടൂ
നടി അഹാന കൃഷ്ണ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയ്യാറാണോ. തിരഞ്ഞെടുക്കുന്ന അഞ്ച് പേരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഉറപ്പായ ഒരു സമ്മാനം നിങ്ങളെത്തേടി വീട്ടിലെത്തും. ഈ ഉറപ്പ് നല്‍കുന്നത് നടി തന്നെയാണ്.
കഴിഞ്ഞ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഒരു അനുഭവം താനുമായി പങ്കുവയ്ക്കാനാണ് അഹാന ആവശ്യപ്പെടുന്നത്. ചെയ്യണമെന്നു കരുതിയ എന്തെങ്കിലും നടക്കാതെ വരികയും അത് നന്നായെന്നു തോന്നുകയും ചെയ്‌തൊരു അനുഭവമാണ് ഷെയര്‍ ചെയ്യേണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തുന്നത്. അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയുള്ള കമന്റ് ബോക്‌സിലാണ് ഉത്തരം നല്‍കേണ്ടത്. കമന്റുകളെല്ലാം അഹാന വായിക്കുകയും ഇഷ്ടപ്പെടുന്ന അഞ്ചു അനുഭവക്കുറിപ്പിന് സ്‌പെഷ്യല്‍ സമ്മാനം വീട്ടിലെത്തിക്കുകയും ചെയ്യും.
വിദേശയാത്രയ്ക്ക് തയ്യാറായ അഹാനയ്ക്ക് ഒമിക്രോണ്‍ കാരണം വിനോദയാത്ര കാശ്മീരിലേക്ക് മാറ്റേണ്ടി വന്നു. കശ്മീരിലെ സുന്ദരമായ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനിടെയാണ് അവര്‍ ഇത്തരത്തിലൊരു മത്സരവുമായി മുന്നോട്ട് വന്നിരിക്കുന്നത്. താന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്ന സ്ഥലത്ത് പോകാതെ കശ്മീരിലെത്തിയത് നന്നായെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.