സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നെന്ന് ആദിത്യന്‍ നടി അമ്പിളി ദേവിയെ വിലക്കി കോടതി
നടന്‍ ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഒന്നും പറയരുതെന്ന് നടി അമ്പിളി ദേവിയോട് തൃശൂര്‍ കുടുംബക്കോടതി. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയില്‍നിന്നു പുറത്താക്കിയതിനാല്‍ 10 കോടി നഷ്ടപരിഹാരവും ആദിത്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയര്‍ത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വര്‍ണം ഇവര്‍തന്നെ ബാങ്കില്‍ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകള്‍ ആദിത്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നു കേസ് തീര്‍പ്പാകുന്നതുവരെ സ്വര്‍ണം വിട്ടുനല്‍കരുതെന്നു ബാങ്ക് മാനേജര്‍ക്കു കോടതി നിര്‍ദേശം നല്‍കി.
നടിയുടെ ആരോപണങ്ങള്‍ വസ്തുതാരഹിതമാണെന്നും സ്വര്‍ണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യന്‍ കോടതിയില്‍ വാദിച്ചു. വിവാഹത്തിനു മുന്‍പു സ്വര്‍ണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിര്‍ദേശിക്കുന്ന വാട്സാപ് സന്ദേശം ഉള്‍പ്പെടെയുള്ള വിവരങ്ങളും കോടതിക്കു കൈമാറിയായിരുന്നു വാദം. സ്ത്രീധന പീഡനക്കേസില്‍ അമ്പിളി നല്‍കിയ പരാതിയില്‍ ആദിത്യനു നേരത്തേ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.